KAP Adoor 3rd Battalion Police force trained to catch snake |

Share this & earn $10
Published at : September 01, 2021

കോട്ടയം എ ആര്‍ ക്യാമ്പിലാണ് കെ.എ.പി. അടൂര്‍ മൂന്നാം ബെറ്റാലിയനിലെ എന്‍പതോളം സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്.
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് അന്‍വര്‍ ,
പാറമ്പുഴ ഫോറസ്റ്റ് ഡിപ്പോയിലെ വാച്ചര്‍ അബീഷ് , കോട്ടയം ജില്ലയില്‍ പാമ്പിനെ പിടിക്കാന്‍ ലൈസന്‍സുള്ള ഏക പൊലീസ് ഉദ്യോഗസ്ഥന്‍ മുഹഹമ്മദ് ഷെമി എന്നിവരാണ്
പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ നിലവില്‍ പാമ്പുകളെ പിടിക്കാന്‍ അനുമതിയുള്ളു. പൊതു ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പൊലീസ് സേനയായത് കൊണ്ടാണ് എ.ആര്‍. ക്യാമ്പിലും പരിശീലനപരിപാടി നടത്തിയത്. പാമ്പുകളെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ പ്രത്യേക തിയറി
ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസും നടത്തി. അണലി, പെരുമ്പാമ്പ്, മൂര്‍ഖന്‍ തുടങ്ങിയ പാമ്പുകളെ വെളിയില്‍ ഇറക്കി വിട്ടിട്ട് എങ്ങനെ പിടിക്കാമെന്നും പാമ്പുകള്‍ക്ക് പരിക്കേല്‍ക്കാതെ റെസ്‌ക്യൂ ബാഗുകളില്‍ കയറ്റുന്നതും എങ്ങനെ ഇറക്കിവിടുമെന്നും പരിശീലിപ്പിച്ചത്. പൊലീസ് സേനാംഗങ്ങളുടെ അടുത്ത് അണലിയും മൂര്‍ഖനുമെല്ലാം അനുസരണയോടെ കിടന്നപ്പോള്‍ .
പെരുമ്പാമ്പ് പൊലീസ് സേനയെ ഒന്ന് കുഴപ്പിച്ചു. പരിശീലനത്തില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ചവര്‍ക്ക്
സര്‍ട്ടിഫിക്കറ്റ് നല്‍കും.

#KAPAdoor3rdBattalion #TrainedtoCatchSnake #KeralaKaumudi KAP Adoor 3rd Battalion Police force trained to catch snake |
Kerala Political newsMalayalam breaking newsKerala news